ജ​മ്മു​വി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ ജോ​ഡോ യാ​ത്ര ബ​സി​ല്‍; രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ കൂ​ട്ടി

04:26 PM Jan 23, 2023 | Deepika.com
ശ്രീ​ന​ഗ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു​വി​ലെ ചി​ല മേ​ഖ​ല​ക​ളി​ല്‍ ബ​സി​ല്‍ സ​ഞ്ച​രി​ക്കും. സു​ര​ക്ഷാ​സേ​ന​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ലു​ണ്ടാ​യ ഇ​ര​ട്ട​സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. സു​ര​ക്ഷാ വെ​ല്ലു​വി​ളി നേ​രി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ബ​സി​ല്‍ സ​ഞ്ച​രി​ക്കു​ക. രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ഡോ യാ​ത്ര​യി​ല്‍ ആ​ളെ കു​റ​യ്ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ജ​മ്മു​കാ​ഷ്മീ​രി​ലെ വ്യ​വ​സാ​യ​മേ​ഖ​ല​യാ​യ ന​ര്‍​വാ​ളി​ല്‍ ര​ണ്ട് സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. പ​തി​ന​ഞ്ച് മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ലു​ണ്ടാ​യ ഇ​ര​ട്ട​സ്‌​ഫോ​ട​ന​ങ്ങ​ളി​ല്‍ ഒ​മ്പ​തു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.

സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.