തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്രം സംസ്ഥാനത്തിന് കടപരിധി നിശ്ചയിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ച ഭാഗങ്ങങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ വായിച്ചു.
കടപരിധി നിശ്ചയിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നതാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കപ്പെടണം .ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് നയപ്രഖ്യാപനം ആരംഭിച്ചത്. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്.
അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നിലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സഭയിലെത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
നയപ്രഖ്യാപനം; കേന്ദ്ര വിമര്‍ശനങ്ങളും വായിച്ച് ഗവര്‍ണര്‍
04:25 PM Jan 23, 2023 | Deepika.com