നി​യ​മ​സ​ഭ ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്ന് മു​ത​ല്‍; ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ തു​ട​ക്കം

07:29 AM Jan 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ എ​ട്ടാം സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും.

പ്ര​ധാ​ന​മാ​യും 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രു​ന്ന ഈ ​സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് 30 വ​രെ 33 ദി​വ​സം ചേ​രും. 25, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗ​ത്തി​നു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യും ഫെ​ബ്രു​വ​രി മൂ​ന്നി​നു ബ​ജ​റ്റ് അ​വ​ത​ര​ണ​വു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടി​ട്ടു​ള്ള​ത്.

ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച ന​ട​ക്കും. എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ച്ച് 30ന് ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും സ്പീ​ക്ക​ർ അ​റി​യി​ച്ചു.