ആ​ല​പ്പു​ഴ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചു

06:51 AM Jan 23, 2023 | Deepika.com
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. കാർ യാത്രികരായ തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ്, ഷി​ജു​ദാ​സ്, സ​ച്ചി​ന്‍, സു​മോ​ദ്, കൊ​ല്ലം മ​ണ്‍​ട്രോ​തു​രു​ത്ത് സ്വ​ദേ​ശി അ​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 1.30ഓ​ട‌​യാ​ണ് സം​ഭ​വം. കാ​ക്കാ​ഴം മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇവർ സഞ്ചരിച്ച ഓ​ള്‍​ട്ടോ കാ​റും എതിരെ വന്ന ലോ​റി​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. 20നും 25​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് ഇവർ. അ​ഞ്ച് പേ​രു​ടെ​യും മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ലോ​റി​യു​ടെ ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്.