ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രക്ക് കാറില്‍ ഇടിച്ച് ആറ് പേര് മരിച്ചു. ഉന്നാവോയിലെ ലക്നോ-കാണ്‍പുര്‍ ദേശീയ പാതയിലെ അചല്‍ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാല് പേര് ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.
യുപിയിൽ ട്രക്ക് കാറിലിടിച്ച് ആറ് പേർ മരിച്ചു
02:39 AM Jan 23, 2023 | Deepika.com