തിരുവനന്തപുരം: പാറശാല ഇഞ്ചിവിളയിൽ യുവാവ് വെട്ടേറ്റു മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
രഞ്ജിത്തിന്റെ വീടിനു സമീപത്ത് ഒരു വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനുശേഷം സുഹൃത്തുക്കളായ റിജു, വിപിൻ, രജി എന്നിവർ രഞ്ജിത്തിനൊപ്പം മദ്യപിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ റിജുവും രജിയും ബിയർ കുപ്പി പൊട്ടിച്ച് രഞ്ജിത്തിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.
രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വിപിൻ ചികിത്സയിലാണ്. റിജുവിനെയും രജിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
പാറശാലയിൽ യുവാവ് വെട്ടേറ്റു മരിച്ചു
10:32 PM Jan 22, 2023 | Deepika.com