കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കടത്താൻ ശ്രമം നടത്തിയത്.
സ്വർണവുമായി കുവൈറ്റിൽനിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുളിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
യുവാവിന്റെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
നെടുമ്പാശേരിയിൽ സ്വർണം കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമം
08:35 PM Jan 22, 2023 | Deepika.com