പ​ഞ്ചാ​ബി​ൽ ല​ഹ​രിമരുന്ന് ക​ട​ത്തി‌യ ഡ്രോ​ൺ വെ​ടി​വ​ച്ച് വീ​ഴ്ത്തി

06:08 PM Jan 22, 2023 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ഡ്രോ​ൺ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി​മ​രു​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. അ​മൃ​ത്സ​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് 26 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ക്ക​ർ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​ക്കു​ന്ന ഡ്രോ​ൺ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഡ്രോ​ൺ വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ ശേ​ഷം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇതിനുള്ളിൽ നിന്ന് അ​ഞ്ച് കി​ലോ​ഗ്രാം ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി.

ഡ്രോ​ൺ വീ​ഴു​ന്ന​ത് ക​ണ്ട് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ ല​ഹ​രി​കട​ത്ത് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.