വീ​ണ്ടും നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; "സേ​വ് ബോ​ക്സ്' ഉ​ട​മ പി​ടി​യി​ൽ

05:28 PM Jan 22, 2023 | Deepika.com
തൃ​ശൂ​ർ: ഓ​ൺ​ലൈ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ലേ​ല​സ്ഥാ​പ​നം വ​ഴി പ​ണം ത​ട്ടി​യ കേ​സി​ൽ "സേ​വ് ബോ​ക്സ്' പ്ലാ​റ്റ്ഫോം ഉ​ട​മ സ്വാ​ദി​ഖ് റ​ഹീം അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് ആ​ണ് റ​ഹീ​മി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സേ​വ് ബോ​ക്സ് എ​ന്ന ഓ​ൺ​ലൈ​ൻ ശൃം​ഖ​ല വ​ഴി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ തു​ക​യ്ക്ക് ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ത്തി​നാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്ന് റ​ഹീം നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്നു. മാ​സം 25 ല​ക്ഷം രൂ​പ വ​രെ വാ​ഗ്ദാ​നം ചെ​യ്താ​ണ് റ​ഹീം നി​ക്ഷേ​പ​ക​ർ​ക്ക് സ്ഥാ​പ​ന​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി വാ​ഗ്ദാ​നം ചെ​യ്ത​ത്.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പാ​ലി​ച്ചി​രു​ന്ന റ​ഹീം, സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ ഇ​വ​ർ​ക്ക് വ്യാ​ജ ഐ​ഫോ​ണു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ചെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ചി​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത ഇ​യാ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ക്ഷേ​പ മാ​ർ​ഗ​നി​ർ​ദേ​ശ ക്ലാ​സു​ക​ൾ ന​ട​ത്തി‌​യി​രു​ന്നു.