തൊണ്ടയില്‍ മുള്ള് കുടുങ്ങി ആശുപത്രിയില്‍ എത്തി, വിദ്യാര്‍ഥിനിയുടെ നടുവിൽ എക്സ്റേ മെഷീന്‍ വീണു

04:04 PM Jan 22, 2023 | Deepika.com
തിരുവനന്തപുരം: തൊണ്ടയിൽ മുള്ള് കുടുങ്ങി ആശുപത്രിയിൽ എത്തിയ വിദ്യാർഥിനിയുടെ നടുവിൽ എക്സ്റേ മെഷീൻ ഇളകിവീണു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റത്.

ആശുപത്രിയിലെ ഇഎൻടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളകി കുട്ടിയുടെ നടുവിന്‍റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.