അമേരിക്കയിൽ വീണ്ടും വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

03:44 PM Jan 22, 2023 | Deepika.com
സാൻ ഫ്രാൻസിസ്കോ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ മൊണ്ടേറെ പാർക്കിലാണ് വെടിവയ്പുണ്ടായത്. 10 പേർ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച രാത്രിയിൽ ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് വെടിവയ്പുണ്ടായത്. അക്രമിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. പോലീസ് ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. നാലു റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.