വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം മോ​ചി​പ്പി​ച്ചു

07:09 AM Jan 22, 2023 | Deepika.com
ഭോ​പ്പാ​ൽ: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ തോ​ക്കി​ന് മു​ന​യി​ൽ നി​ർ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ട്രാ​ക്ട​ർ മോ​ചി​പ്പി​ച്ച് ഖ​ന​ന മാ​ഫി​യ. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ർ ജി​ല്ല​യിലുള്ള ആ​ൻ​ട്രിയി​ലാ​ണ് സം​ഭ​വം.

ആ​ൻ​ട്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന തോ​ഡ വി​ല്ലേ​ജി​ന് സ​മീ​പ​മു​ള്ള സാ​ന്തോ വ​ന​ത്തി​ൽ നി​ന്നും ഖ​ന​ന മാ​ഫി​യ ട്രാ​ക്ട​ർ നി​റ​യെ ക​ല്ലു​ക​ൾ ക​ട​ത്തു​ന്ന​താ​യി വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ട്രാ​ക്ട​റി​ന്‍റെ ഡ്രൈ​വ​റെ ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം ഇ​വ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ​ത്തോ​ളം പേ​ർ സ്ഥ​ല​ത്തെ​ത്തി ട്രാ​ക്ട​ർ മോ​ചി​പ്പി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വാ​ഹ​നം ഹൈ​വേ​യി​ൽ മ​റി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ക്ഷെ മാ​ഫി​യ സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.