ഹ​രി​യാ​ന​യി​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം

03:08 AM Jan 22, 2023 | Deepika.com
ഛണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ൽ രാ​സ​ലാ​യ​നി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേർ മ​രി​ച്ചു. പ്ര​ദേ​ശ​ത്തെ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ സു​ശീ​ൽ കു​മാ​ർ(61), ജു​നൈ​ദ്(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സോം​നാ​ഥ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ടാ​ങ്ക​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വെ​ൽ​ഡിം​ഗ് ജോ​ലി ന​ട​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ൽ​ഡിം​ഗി​നി​ടെ തീ​പ്പൊ​രി ചി​ത​റി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ വ​ർ​ക്ക്ഷോ​പ്പി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.