കി​വീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞു; ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 109

04:58 PM Jan 21, 2023 | Deepika.com
റാ​യ്പൂ​ർ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 108 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 34.3 ഓ​വ​ർ മാ​ത്ര​മാ​ണ് കി​വീ​സ് ബാ​റ്റ് ചെ​യ്ത​ത്.

മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ഹ​ർ​ദി​ക് പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​ർ ര​ണ്ടു​വീ​ത​വും മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

മൂ​ന്ന് ബാ​റ്റ്സ്മാ​ൻ​മാ​ർ മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 36 റ​ൺ​സ് നേ​ടി​യ ഗ്ലെ​ൻ ഫി​ലി​പ്സാ​ണ് ടോ​പ്പ് സ്കോ​റ​ർ. മി​ച്ച​ൽ സാ​റ്റ്ന​ർ (27), മൈ​ക്കി​ൾ ബ്ര​യി​സ്‌​വെ​ൽ (22) എ​ന്നി​വ​രും ര​ണ്ട​ക്കം ക​ണ്ടു.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ കി​വീ​സി​ന് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.