ലണ്ടൻ: യുകെയിൽ മലയാളി മെയിൽ നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് മിഡ്ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്ന തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ്. അരുൺ (33) ആണു മരിച്ചത്.
ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാതാകാമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ-കുമാരി ശാന്തി ദമ്പതികളുടെ മകനാണ്. സഹോദരി എം.എസ്.ആതിര. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
യുകെയില്‍ മലയാളി നഴ്സ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
03:47 PM Jan 21, 2023 | Deepika.com