തിരുവനന്തപുരം: കരമനയില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ അധ്യാപിക മരിച്ചു. പുന്നമൂട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ അധ്യാപിക ലില്ലി ആണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. സ്കൂട്ടറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ലില്ലി റോഡിലേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
പാപ്പനങ്ങോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടമുണ്ടായത്.
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; അധ്യാപിക മരിച്ചു
12:15 PM Jan 21, 2023 | Deepika.com