പേരൂർക്കട: പോക്സോ കേസുമായി ബന്ധപ്പെട്ട് യുവാവിനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി ആനയറ ഉള്ളൂർ ശ്രീലക്ഷ്മിയിൽ താമസിക്കുന്ന ഷാനു (25) ആണ് അറസ്റ്റിലായത്.
നെട്ടയം സ്വദേശിനിയായ പെൺകുട്ടിയെയാണ് 2022 മാർച്ചിനും ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിൽ ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
11:03 AM Jan 21, 2023 | Deepika.com