പിഎഫ്ഐ ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം; പ്ര​വീ​ണ്‍ നെ​ട്ടാ​രു വ​ധക്കേസിൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

11:07 AM Jan 21, 2023 | Deepika.com
ബം​ഗ​ളൂ​രൂ: ക​ര്‍​ണ്ണാ​ട​ക​യി​ലെ സു​ള്ള്യ​യി​ല്‍ യു​വ​മോ​ര്‍​ച്ചാ നേ​താ​വാ​യി​രു​ന്ന പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ എ​ന്‍​ഐ​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. 20 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്.

കൊലപാതകത്തിലൂടെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2047 ആകുന്പോൾ ഇസ്ലാമിക ഭരണം കൊണ്ടുവരികയായിരുന്നു പദ്ധതി.

ഇതിനായി കില്ലര്‍ സ്ക്വാഡുകള്‍ എന്ന പേരില്‍ ഒരു സംഘത്തെ രൂപീകരിച്ചു. ഇവര്‍ക്ക് ആയുധപരിശീലനവും ആളുകളെ നിരീക്ഷിക്കേണ്ടതെങ്ങനെയെന്ന പ്രത്യേക പരിശീലനവും നല്‍കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

സ​മൂ​ഹ​ത്തി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും ഭീ​തി വ​ള​ര്‍​ത്താ​നു​ദ്ദേ​ശി​ച്ചും ന​ട​ന്ന കൊ​ല​പാ​ത​ക​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

14 പേ​രാ​ണ് കേ​സി​ല്‍ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ആ​റ് പേ​ര്‍ ഒ​ളി​വി​ലാ​ണ്. ഇവരെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് എ​ന്‍​ഐ​എ നേ​ര​ത്തെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

ക​ഴി​ഞ്ഞ ജൂ​ലൈ 26നാ​ണ് സു​ള്ള്യ​യി​ലെ യു​വ​മോ​ര്‍​ച്ച നേ​താ​വാ​യ പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​നെ ഒ​രു സം​ഘം ആ​ളു​ക​ള്‍ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് മം​ഗ​ലാ​പു​രം, സു​ള്ള്യ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്.