മെ​ഡി​ക്ക​ൽ കോ​ള​ജ് സ്പെ​ഷ്യാ​ൽ​റ്റി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം: ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച് കോ​ൺ​ഗ്ര​സ്

10:51 AM Jan 21, 2023 | Deepika.com
ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് സ്പെ​ഷ്യാ​ൽ​റ്റി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​നു മു​ൻ​പേ വി​വാ​ദം കൊ​ടി​യേ​റി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കും.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും ജി. ​സു​ധാ​ക​ര​നെ​യും ത​ഴ​ഞ്ഞ​തി​ലാ​ണ് പ്ര​തി​ഷേ​ധം. നേ​രി​ട്ടു ക്ഷ​ണി​ക്കു​ക​പോ​ലും ചെ​യ്യാ​തെ നോ​ട്ടി​സ് അ​ടി​ച്ച ശേ​ഷം‌ ത​ന്‍റെ ഓ​ഫി​സി​ൽ വി​ളി​ച്ച് ഉ​ദ്ഘാ​ട​ന വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നേ​ര​ത്തെ സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ജി.​സു​ധാ​ക​ര​ൻ ത​ന്നെ വി​ളി​ക്കാ​തി​രു​ന്ന​തി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യെ​യും മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യെ​യും ക്ഷ​ണി​ക്ക​ണ​മാ​യി​രു​ന്നെ​ന്ന് ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.