തിരുവനന്തപുരം: പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിലിനെതിരെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ. മലയോരജനതയുടെ മനസിൽ തീ കൊരിയിട്ട ആളാണ് ഗാഡ്ഗിലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഗാഡ്ഗിൽ, മലയോര ജനതയുടെ മനസിൽ തീകൊരിയിട്ട ആളാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. അന്ന് തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ടത്തിലെ കർഷകർക്കുള്ളതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വയനാട്ടിലെ കടുവകളെ കൊല്ലുന്നതിനെ പിന്തുണച്ച് ഗാഡ്ഗിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ജീവിക്കാൻ അവകാശമുണ്ട്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണെന്നതു മറന്ന് നിലപാടു സ്വീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് വന്യമൃഗ വേട്ട അനുവദിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഗാഡ്ഗിലിന്റെ പ്രതികരണം. ദേശീയോദ്യാനങ്ങള്‍ക്ക് വെളിയില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണ്. ഇത് യുക്തിയില്ലാത്തതും ബുദ്ധിശൂന്യമായതും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗിൽ മലയോര ജനതയുടെ മനസിൽ തീ കോരിയിട്ട ആൾ: എ.കെ. ശശീന്ദ്രൻ
10:45 AM Jan 21, 2023 | Deepika.com