ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച: കു​വൈ​റ്റി​ൽ 14 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ട​വു​ശി​ക്ഷ

07:55 AM Jan 21, 2023 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന കേ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 14 ഉ​ദ്യോ​ഗ​സ്ഥ​ന്‍​ന്മാ​രെ ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പ്ര​തി​ക​ളി​ല്‍ നാ​ലു വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടും.

കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്ര​തി​ക​ളി​ല്‍ നി​ന്ന് വ​ര​വി​ല്‍ ക​വി​ഞ്ഞ പ​ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ അ​ധ്യാ​പി​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി തു​ട​രു​വാ​ന്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.