പി​ടി സെ​വ​ൻ ദൗ​ത്യം ആ​രം​ഭി​ച്ചു

06:56 AM Jan 21, 2023 | Deepika.com
പാ​ല​ക്കാ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന പി​ടി സെ​വ​ൻ എ​ന്ന കൊ​മ്പ​നെ തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ദൗ​ത്യം ആ​രം​ഭി​ച്ചു. 72 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പു​ല​ർ​ച്ചെ മു​ത​ൽ ന​ട​ത്തി​വ​രു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ർ​ആ​ർ​ടി​യി​ൽ നി​ന്ന് അ​നു​മ​തി സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ സം​ഘം ദൗ​ത്യം ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ, ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള എ​സി​എ​ഫ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന വി​വി​ധ ടീ​മു​ക​ൾ സം​ഘ​ത്തി​ലു​ണ്ട്.

25 അം​ഗ വ​യ​നാ​ട് ടീ​മും മൂ​ന്ന് കു​ങ്കി ആ​ന​ക​ളും ആ​ന​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. പി​ടി​കൂ​ടു​ന്ന കൊ​ന്പ​നെ പാ​ർ​പ്പി​ക്കാ​നുള്ള കൂ​ടും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൊ​മ്പ​ൻ എ​ത്ര ഇ​ടി​ച്ചാ​ലും ത​ക​ർ​ക്കാ​ൻ ക​ഴി​യാ​ത്ത യൂ​ക്കാ​ലി ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്.