സോ​മാ​ലി​യ​യി​ൽ ഏ​റ്റു​മു​ട്ട​ൽ: നൂ​റു ഭീ​ക​ര​രെ വ​ധി​ച്ചു; ഏ​ഴു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

05:42 AM Jan 21, 2023 | Deepika.com
മൊ​ഗ​ദി​ഷു: മ​ധ്യ സോ​മാ​ലി​യ​ൻ ന​ഗ​ര​മാ​യ ഗാ​ൽ​ക്കാ​ഡി​ലെ സൈ​നി​ക താ​വ​ളം അ​ൽ ഷ​ബാ​ബ് ഭീ​ക​ര​ർ ആ​ക്ര​മി​ച്ചു. സൈ​നി​ക താ​വ​ള​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ അ​ട​ക്കം ഏ​ഴു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക താ​വ​ള​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ഭീ​ക​ര​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഭീ​ക​ര​ർ കാ​ർ ബോം​ബു​ക​ൾ പൊ​ട്ടി​ക്കു​ക​യും ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ക്യാ​പ്റ്റ​ൻ ഇ​സ അ​ബ്ദു​ല്ലാ​ഹി പ​റ​ഞ്ഞു. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സൈ​ന്യം നൂ​റി​ല​ധി​കം ഭീ​ക​ര​രെ വ​ധി​ച്ചു.

അ​ൽ ഖാ​യി​ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന​യാ​ണ് അ​ൽ ഷ​ബാ​ബ്. ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ സൈ​നി​ക​രെ​യും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് അ​ൽ ഷ​ബാ​ബ് ന​ട​ത്തു​ന്ന​ത്.