മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ക്വാർട്ടറിൽ കടന്നു.
പ്രീക്വാർട്ടറിൽ ആദ്യപകുതിയിൽ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം റയൽ മാഡ്രിഡ് 3-2ന് വിയ്യാറയലിനെ കീഴടക്കി. മൂന്നാം ഡിവിഷൻ ക്ലബ്ബായ ക്യൂട്ടയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സലോണ അവസാന എട്ടിൽ ഇടംപിടിച്ചത്.
വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ റയൽ സോസിഡാഡാണ് ബാഴ്സലോണയുടെ എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
സ്പാനിഷ് കോപ്പ ഡെൽ റേ: റയൽ, ബാഴ്സ ക്വാർട്ടറിൽ കടന്നു
04:59 AM Jan 21, 2023 | Deepika.com