കേ​ര​ള​ത്തി​ൽ ഹൈ​ഡ്ര​ജ​ൻ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങും: കേ​ന്ദ്ര​മ​ന്ത്രി

03:26 AM Jan 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഹൈ​ഡ്ര​ജ​ൻ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി രാ​മേ​ശ്വ​ർ ടെ​ലി. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള സ​ർ​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​വോ​ൾ​വ് 2023 ര​ണ്ടാം ദി​വ​സ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​കൃ​തി സൗ​ഹൃ​ദ ഇ​ന്ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കേ​ര​ളം മു​ൻ​പ​ന്തി​യി​ൽ ആ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​നെ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി​യ്ക്കി​ണ​ങ്ങു​ന്ന ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ചെ​യ്ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം മ​റി​ക​ട​ക്കാ​ന്‍ പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ശി​ല്‍​പ​ശാ​ല​യു​ടെ ല​ക്ഷ്യം. ഇ-​മൊ​ബി​ലി​റ്റി, പൊ​തു​ഗ​താ​ഗ​ത​മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രാ​ണ് വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശി​ൽ​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി തൈ​ക്കാ​ട് പോലീസ് ഗ്രൗ​ണ്ടി​ൽ ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.