കോഴിക്കോട്: ഐ - ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഗോകുലം കേരള എഫ്സി. റിയൽ കാഷ്മീരിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയം നേടിയാണ് ഗോകുലം വിജയവഴിയിൽ തിരിച്ചെത്തിയത്.
35-ാം മിനിറ്റിൽ മലയാളി താരം താഹിർ സമാൻ ആണ് മലബാറിയൻസിന് ലീഡ് നൽകിയത്. ഒറ്റ ഗോളിന് അവസാനിക്കുമെന്ന് തോന്നിയ പോരാട്ടത്തിൽ ജോബി ജസ്റ്റിനിലൂടെ ആതിഥേയർ ലീഡുയർത്തി. നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജോബി സ്കോർ ചെയ്തത്.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഗോകുലം
02:13 AM Jan 21, 2023 | Deepika.com