ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ട്വിറ്റർ വഴിയാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്.
ഒളിംപിക് അസോസിയേഷൻ നിയോഗിച്ച സമിതിയുടെ അന്വേഷണത്തോട് സിംഗ് സഹകരിക്കുമെന്നും ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി നിരീക്ഷണ സമിതിയെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നാല് ആഴ്ചത്തേക്ക് ബ്രിജ്ഭൂഷൺ മാറിനിൽക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മന്ത്രി തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചെന്നും അതിനാൽ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്നും ജന്തർ മന്തറിൽ സത്യാഗ്രഹം നടത്തുന്ന കായികതാരങ്ങൾ അറിയിച്ചു.
ബ്രിജ്ഭൂഷൺ സ്ഥാനം ഒഴിയുമെന്ന് മന്ത്രി; പ്രതിഷേധം അവസാനിപ്പിച്ച് താരങ്ങൾ
01:50 AM Jan 21, 2023 | Deepika.com