തൃശൂർ: ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് ആക്രമാസക്തനായ യുവാവ് ആംബുലൻസ് ഡ്രൈവറുടെ വിരൽ കടിച്ച് മുറിച്ചു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സുബോധമില്ലാതെ സ്റ്റേഷനിലേക്ക് കടന്നുകയറിയ തലപ്പള്ളി സ്വദേശി നിവിൻ(30) വനിതാ പോലീസ് ഉദ്യോഗസ്ഥരെയടക്കം അസഭ്യം പറഞ്ഞതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെത്തിയ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ, വാഹനത്തിലേക്ക് കയറുന്ന വേളയിൽ നിവിൻ ആക്രമിച്ചു.
ഹാഷിഫിന്റെ കൈവിരൽ കടിച്ച് മുറിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ച നിവിനെ പോലീസുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാഷിഫും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
ആംബുലൻസ് ഡ്രൈവറുടെ വിരൽ കടിച്ച് മുറിച്ച് യുവാവ്
01:11 AM Jan 21, 2023 | Deepika.com