ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം: സ​മി​തി​യെ നി​യ​മി​ച്ച് ഐ​ഒ​എ

12:40 AM Jan 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​പ്പ​ത്തു​ള്ള​വ​ർ​ക്കെ​തി​രെ വ​നി​താ താ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളിൽ വിശദമായ അന്വേഷണം നടത്താൻ ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ(​ഐ​ഒ​എ) സ​മി​തി​യെ നി​യ​മി​ച്ചു.

ഒ​ളിം​പി​ക് ബോ​ക്സിം​ഗ് മെ​ഡ​ൽ ജേ​താ​വ് എം.​സി. മേ​രി കോം ​അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യി​ൽ കായികതാരങ്ങളായ യോ​ഗേ​ശ്വ​ർ ദ​ത്ത്, അ​ള​ക​ന​ന്ദ അ​ശോ​ക്, സ​ഹ​ദേ​വ് യാ​ദ​വ്, ഡോ​ല ബാ​ന​ർ​ജി എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്.

ഇ​ന്ത്യ​ന്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ (ഡ​ബ്ല്യു​എ​ഫ്‌​ഐ) അ​ധ്യ​ക്ഷ​നും ബി​ജെ​പി നേ​താ​വു​മാ​യ ബ്രി​ജ് ഭൂ​ഷ​ന്‍ ശ​ര​ണ്‍ സിം​ഗ് നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഫെ​ഡ​റേ​ഷ​ന്‍റെ പ്രി​യ​ങ്ക​ര​രാ​യ ചി​ല പ​രി​ശീ​ല​ക​ര്‍ വ​നി​താ പ​രി​ശീ​ല​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും കാ​യി​ക താ​ര​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

സിം​ഗി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ള്‍ ജ​ന്ത​ര്‍​ മ​ന്ത​റി​ല്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.