കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ 2022-23 സീസണിലെ 11-ാം ജയത്തിലൂടെ ഹൈദരാബാദ് എഫ്സി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റ് ബംഗാളിനെതിരേ എവേ പോരാട്ടത്തിൽ ഹൈദരാബാദ് 2-0ന്റെ ജയം നേടി.
ഒൻപതാം മിനിറ്റിൽ സിവേറിയോ, ഇഞ്ചുറി ടൈമിൽ ഡിസിൽവ എന്നിവരായിരുന്നു ഗോൾ നേടിയത്. 39 പോയിന്റുള്ള മുംബൈ സിറ്റിയാണ് ലീഗിന്റെ തലപ്പത്ത്.
ഐഎസ്എൽ: രണ്ടിൽ തുടർന്ന് ഹൈദരാബാദ്
11:26 PM Jan 20, 2023 | Deepika.com