യു​വാ​വി​നെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ കു​രു​ക്കി കാ​റോ​ടി​ച്ച് യുവതി

11:00 PM Jan 20, 2023 | Deepika.com
ബം​ഗ​ളൂ​രു: യു​വാ​വി​നെ കാ​റി​ന്‍റെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ കു​രു​ക്കി​യി​ട്ട് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​റോ​ടി​ച്ച​തി​ന് യു​വ​തി​ക്കെ​തി​രേ കേ​സ്. പ്രി​യ​ങ്ക എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ എ​ന്ന യു​വാ​വി​നെ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​റി​നു മു​ന്നി​ല്‍ കു​രു​ക്കി​യി​ട്ട് വാ​ഹ​ന​മോ​ടി​ച്ച​ത്.

ഇ​ത്ര​യും ദൂ​രം വീ​ഴാ​തെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ പി​ടി​ച്ചു​നി​ന്ന​തി​നാ​ലാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ജ്ഞാ​ന​ഭാ​ര​തി ന​ഗ​റി​ല്‍ വ​ച്ചാ​ണ് പ്രി​യ​ങ്ക ഓ​ടി​ച്ച ടാ​റ്റാ നെ​ക്‌​സോ​ണ്‍ കാ​ര്‍ ദ​ര്‍​ശ​ന്‍റെ മാ​രു​തി സ്വി​ഫ്റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ദ​ര്‍​ശ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ന്ന വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ്രി​യ​ങ്ക പെ​ട്ടെ​ന്ന് കാ​ര്‍ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ ബോ​ണ​റ്റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​പ്പോ​ള്‍ പ്രി​യ​ങ്ക വാ​ഹ​ന​ത്തി​ന് വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ദ​ര്‍​ശ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​തോ​ടെ​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കാ​ര്‍ നി​ര്‍​ത്തി​യ​ത്.

പ്രി​യ​ങ്ക​യ്‌​ക്കെ​തി​രേ സെ​ക്‌​ഷ​ന്‍ 307 പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നും ദ​ര്‍​ശ​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മെ​തി​രേ സെ​ക്‌​ഷ​ന്‍ 354 പ്ര​കാ​രം സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പ്രി​യ​ങ്ക​യു​ടെ കാ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ദ​ര്‍​ശ​നും സു​ഹൃ​ത്തു​ക്ക​ളും അ​ടി​ച്ചു​ത​ക​ര്‍​ത്ത​താ​യും പ​രാ​തി​യു​ണ്ട്.