പാലക്കാട്: ജനവാസ മേഖലയിലിറങ്ങുന്ന പിടി 7 കാട്ടാനയെ പിടിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 25 അംഗ വയനാട് ടീമും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
സംഘത്തലവൻ ഡോ.അരുണിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു. പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവർ പങ്കെടുത്തു.ആനയെ പിടിക്കുന്നതിനുള്ള വിവിധ ടീമുകൾക്കും രൂപം നൽകി.
ആനയെ മയക്കുവെടി വച്ചാൽ അത് ഓടാനുള്ള സാധ്യതയുള്ളതിനാൽ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു. പിടികൂടുന്ന കൊന്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയാറാണ്.
ശനിയാഴ്ച പുലർച്ചയോടെ ദൗത്യസംഘം കൃത്യത്തിനായി ഇറങ്ങും. സാഹചര്യങ്ങൾ അനുകൂലമാവുമെങ്കിൽ ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് സംഘത്തിന്റെ തീരുമാനം.
പിടി 7 കാട്ടാനയെ പിടികൂടാൻ ഒരുക്കം പൂർത്തിയാക്കി വനംവകുപ്പ്
10:16 PM Jan 20, 2023 | Deepika.com