ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

09:17 PM Jan 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​യ​ര​ഹി​ത​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ക​ഴി​യ​ണം.

ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ തൃ​ശൂ​ർ ബു​ഹാ​രീ​സ് ഹോ​ട്ട​ലി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​യു​ട​ൻ ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഹോ​ട്ട​ലി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സം നി​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.