കൂ​ടു​മ്പോ​ൾ ഇ​ന്പ​മാ​യി; മേ​യ് 17 ഇ​നി കു​ടും​ബ​ശ്രീ ദി​നം

08:08 PM Jan 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും മേ​യ് 17 കു​ടും​ബ​ശ്രീ​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. കു​ടും​ബ​ശ്രീ​യു​ടെ സ്ഥാ​പ​ക​ദി​ന​മാ​ണ് മേ​യ് 17.

1998ൽ ​സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ഈ ​വ​ർ​ഷം മേ​യ് 17ന് 25 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും. ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് ജ​നു​വ​രി 26ന് ​സം​സ്ഥാ​ന​ത്തെ മൂ​ന്നു ല​ക്ഷം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ പ​രി​പാ​ടി​ക​ൾ​ക്ക് ഊ​ർ​ജ​മേ​കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​ന​മെ​ന്നു കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഐ​എ​എ​സ് പ​റ​ഞ്ഞു.