ഗൂ​ഗി​ളും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ന്; 12,000 ജീ​വ​ന​ക്കാ​ർ​ക്ക് പ​ണി​പോ​കും

09:24 PM Jan 20, 2023 | Deepika.com
ക​ലി​ഫോ​ർ​ണി​യ: ടെ​ക് ഭീ​മ​ൻ​മാ​രാ​യ ഗൂ​ഗി​ളും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ന്. 12,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന് ഗൂ​ഗി​ൾ മാ​തൃ​സ്ഥാ​പ​ന​മാ​യ ആ​ൽ​ഫ​ബെ​റ്റ് അ​റി​യി​ച്ചു. ആ​കെ ജീ​വ​ന​ക്കാ​രു​ടെ ആ​റ് ശ​ത​മാ​ന​ത്തെ​യാ​ണ് പ​റ​ഞ്ഞു​വി​ടു​ന്ന​ത്.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മാ​റ്റം സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് സി​ഇ​ഒ സു​ന്ദ​ർ പി​ച്ചെ പ​റ​ഞ്ഞു. ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ്യ​ത്യ​സ്ത​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​രി​ച്ചു​വി​ട​ൽ തീ​രു​മാ​നം ആ​ദ്യം യു​എ​സി​ലാ​കും ന​ട​പ്പാ​ക്കു​ക. പി​ന്നാ​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ന​ട​പ്പാ​ക്കും. പി​രി​ച്ചു​വി​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന​കം ത​ന്നെ ആ​ൽ​ഫ​ബെ​റ്റ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​ത്വം മൂ​ല​മാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പി​രി​ച്ചു​വി​ട​ലി​ന് കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.