അ​ധ്യ​ക്ഷ​സ്ഥാ​നം ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല; എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബ്രി​ജ് ഭൂ​ഷ​ന്‍

03:43 PM Jan 20, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജി​ക്ക് ത​യാ​റ​ല്ലെ​ന്ന് ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ന്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ (ഡ​ബ്ല്യു​എ​ഫ്‌​ഐ) അ​ധ്യ​ക്ഷ​നാ​യ ബ്രി​ജ് ഭൂ​ഷ​ന്‍ ശ​ര​ണ്‍ സിം​ഗ്. ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​ക്കി​യ​ത് ആ​രു​ടെ​യും ഔ​ദാ​ര്യ​ത്തി​ന​ല്ല. പി​ന്നെ എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ബ്രി​ജ് ഭൂ​ഷ​ന്‍ ചോ​ദി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ബ്രി​ജ് സിം​ഗ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ള്‍ ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം മൂ​ന്നാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​റും താ​ര​ങ്ങ​ളു​മാ​യി ന​ട​ത്തി​യ നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​യി​ലും അ​നു​ന​യ​നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല.

ഫെ​ഡ​റേ​ഷ​ന്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ബ്രി​ജ് ഭൂ​ഷ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. ഒ​ളി​മ്പ്യ​ന്‍ വി​നേ​ഷ് ഫോ​ഗ​ട്ട്, ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ ബ​ജ്‌​റം​ഗ് പു​നി​യ, സാ​ക്ഷി മാ​ലി​ക് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​നി​ര ഗു​സ്തി താ​ര​ങ്ങ​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെന്നാണ് ആരോപണം. ഫെ​ഡ​റേ​ഷ​ന്‍റെ പ്രി​യ​ങ്ക​ര​രാ​യ ചി​ല പ​രി​ശീ​ല​ക​ര്‍ വ​നി​താ പ​രി​ശീ​ല​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും കാ​യി​ക താ​ര​ങ്ങ​ള്‍ ആ​രോ​പി​ച്ചു.