വിനോദസഞ്ചാരികളുമായി എത്തിയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്

11:28 AM Jan 20, 2023 | Deepika.com
ഇടുക്കി: വിനോദസഞ്ചാരികളുമായി തേക്കടിയില്‍ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്ന വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്. മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

സാരമായി പരിക്കേറ്റ എട്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടികുത്തിക്ക് സമീപം 50 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാന്‍ മറിഞ്ഞതെങ്കിലും ഒരുതെങ്ങില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.