പാലായില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഎം

10:56 AM Jan 20, 2023 | Deepika.com
കോട്ടയം: പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലില്‍ പാലായില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഎം. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പ്രതികരണം നടത്തിയ ബിനു പുളിക്കകണ്ടത്തിനെതിരേ തത്കാലം നടപടി വേണ്ടെന്നും പാര്‍ട്ടി.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണിയാണ് തന്‍റെ ചെയര്‍മാന്‍ സ്ഥാനം തട്ടിയെടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യാഴാഴ്ച പുളിക്കകണ്ടം ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് കറുത്ത വസ്ത്രമണിഞ്ഞായിരുന്നു ബിനുവെത്തിയത്.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന്‍ ബിനോയെ നഗരസഭാ അധ്യക്ഷയാക്കാൻ സിപിഎം തീരുമാനിച്ചത്.