ബ്രി​ജ് ഭൂ​ഷ​ണ്‍ ഗു​സ്തി താ​ര​ത്തെ ത​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍

10:51 AM Jan 20, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ലൈം​ഗീ​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ന്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ് ഗു​സ്തി താ​ര​ത്തെ ത​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ ന​ട​ന്ന അ​ണ്ട​ര്‍ 15 ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​നി​ടെ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

റാ​ഞ്ചി​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ വേ​ദി​യി​ല്‍​വ​ച്ചാ​ണ് ഗു​സ്തി താ​ര​ത്തെ ആ​ക്ര​മി​ക്കു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്രാ​യ​പ​രി​ധി കു​റ​ച്ച് നി​ശ്ച​യി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത യു​വാ​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

താ​ര​ത്തെ പി​ടി​ച്ചു​ത​ള്ളു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.