ത‌​ട്ടി​മു​ട്ടി ജ​യി​ച്ച് ഇ​ന്ത്യ; ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ക്കാ​നാ​യി​ല്ല

11:14 PM Jan 19, 2023 | Deepika.com
റൗ​ർ​ക്കേ​ല: ഹോ​ക്കി ലോ​ക​ക​പ്പി​ലെ പൂ​ൾ ഡി ​മ​ത്സ​ര​ത്തി​ൽ വെ​യ്ൽസി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ. വി​ജ​യം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ക്വാ​ർ​ട്ട​ർ ബെ​ർ​ത്ത് ഉ​റ​പ്പി​ക്കാ​ൻ ആ​തി​ഥേ​യ​ർ​ക്ക് സാ​ധി​ച്ചി​ല്ല.

‌മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ, ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ മു​ന്നി​ലു​ള്ള ഇം​ഗ്ല​ണ്ട് സ്പെ​യി​നി​നെ 4 -0 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്ത​തോ​ടെയാ​ണ് നീ​ല​പ്പ​ട​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. പൂ​ൾ ഡി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ, ക്വാ​ർ​ട്ട​ർ സ്ഥാ​ന​ത്തി​നാ​യി പൂ​ൾ സി​യി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ട​ണം. എ​ല്ലാ പൂ​ളി​ലേ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് ക്വാ​ർ​ട്ട​റി​ലേ​ക്ക് നേരിട്ട് പ്ര​വേ​ശ​നം ല​ഭി​ക്കു​ക.

താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ വെ​യ്‌ൽസി​നെ​തി​രെ ഗോ​ളു​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ വി​ഷ​മി​ച്ചു. നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ചി​ന്ത താ​ര​ങ്ങ​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ​തോ​ടെ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ​ക്ക് 23-ാം മി​നി​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

ഷം​ഷേ​ർ സിംഗ് നേ​ടി​യ പെ​ന​ൽ​റ്റി ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ആ​കാ​ശ്ദീ​പ് സിം​ഗ് ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ഹാ​ഫ് ലൈ​നി​ൽ നി​ന്ന് സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം വ​ൺ ടു ​പാ​സ് ക​ളി​ച്ച് മു​ന്നേ​റി​യാ​ണ് ആ​കാ​ശ്ദീ​പ് ര​ണ്ട് ത​വ​ണ​യും വ​ല കു​ലു​ക്കി​യ​ത്.

ആ​കാ​ശ്ദീ​പി​ന്‍റെ ര​ണ്ടാം ഗോ​ൾ വ​രു​ന്ന​തി​ന് മു​ന്പ് ത​ന്നെ വെ​യ്‌ൽസ് 2 -2 എ​ന്ന നി​ല​യി​ൽ സ്കോ​ർ ബോ​ർ​ഡ് തു​ല്യ​മാ​ക്കി​യി​രു​ന്നു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ല​ഭി​ച്ച പെ​ന​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചാ​ണ് വെ​യ്‌ൽസ് സ​മ​നി​ല പി​ടി​ച്ച​ത്.

ആ​കാ​ശ്ദീ​പ് ന​ൽ​കി​യ നേ​രി​യ ലീ​ഡി​ൽ മു​ന്നേ​റി​യ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ 30 സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് നാ​ലാം ഗോ​ൾ ക​ണ്ടെ​ത്തി.