എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​ർ​ത്ത​വാ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

06:22 PM Jan 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും വ​നി​താ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ത്ത​വാ​വ​ധി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ‌​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​വ​ധി അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി ആ​ർ. ബി​ന്ദു അ​റി​യി​ച്ചു.

18 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും പ​ര​മാ​വ​ധി 60 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​വ​ശ്യ​മാ‌​യ കു​റ​ഞ്ഞ ഹാജർ പ​രി​ധി 75 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 73 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ്ര​സ്തു​ത മാ​റ്റ​ങ്ങ​ൾ​ക്കു​ത​കു​ന്ന രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​ങ്ങ​ൾ​ക്ക് ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.