റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് മു​മ്പായി ഡ​ൽ​ഹി​യി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത്

06:06 PM Jan 19, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ന്ന വേ​ള​യി​ൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല ചു​വ​രെ​ഴു​ത്തു​ക​ൾ ക​ണ്ടെ​ത്തി. ഡ​ൽ​ഹി പ​ശ്ചിം വി​ഹാ​ർ മേ​ഖ​ല​യി​ലെ 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല ഗ്രാ​ഫി​റ്റി ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി ഇ​വ നീ​ക്കം ചെ​യ്തു.

ഹി​ന്ദി, ഗു​ർ​മു​ഖി ഭാ​ഷ​ക​ളി​ൽ ഖ​ലി​സ്ഥാ​ന് ജ​യ് മു​ഴ​ക്കു​ന്ന വാ​ക്യ​ങ്ങ​ളും പ്ര​ത്യേ​ക സി​ഖ് രാ​ജ്യ​ത്തി​നാ​യു​ള്ള ഹി​ത​പ​രി​ശോ​ധ​ന​യെ സൂ​ചി​പ്പി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളും ഗ്രാ​ഫി​റ്റി​യി​ൽ ഉ​ണ്ടാ‌​യി​രു​ന്നു.

തീ​വ്ര സ്വ​ഭാ​വ​മു​ള്ള സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്ന​താ‌​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.