കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇ​ട​നി​ല​ക്കാ​ര​ൻ: പ്ര​തി​പ​ക്ഷ നേ​താ​വ്

05:50 PM Jan 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ.​വി. തോ​മ​സ് സി​പി​എം-​സം​ഘ​പ​രി​വാ​ർ ഇ​ട​നി​ല​ക്കാ​ര​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തോ​മ​സി​ന്‍റെ ഡ​ൽ​ഹി, ബം​ഗ​ളൂ​രു യാ​ത്ര പ​രി​ശോ​ധി​ച്ചാ​ൽ സം​ഘ​പ​രി​വാ​ർ ബ​ന്ധം മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി ത​സ്തി​ക എ​ന്തി​നെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു. സ​മ്പ​ത്തി​നെ നി​യ​മി​ച്ച​പ്പോ​ൾ എ​ന്ത് പ്ര​യോ​ജ​ന​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്തി​ന് എ​ന്ത് ഗു​ണ​മു​ണ്ടാ​യി? തോ​മ​സി​ന്‍റെ നി​യ​മ​നം രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. സം​സ്ഥാ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴാ​ണ് നി​യ​മ​ന​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി​യി​ൽ കേ​ര​ളാ സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​നി​ധി​യാ​യി കാ​ബി​ന​റ്റ് റാ​ങ്കോ​ടെ കെ.​വി. തോ​മ​സി​നെ നി​യ​മി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ, മു​ൻ എം​പി എ. ​സ​മ്പ​ത്തി​നെ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചി​രു​ന്നു.