നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട

04:22 PM Jan 19, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. ദു​ബാ​യി​യി​ൽ നി​ന്നും വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് എ​ന്ന​യാ​ളി​ൽ നി​ന്നു​മാ​ണ് ക​സ്റ്റം​സ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ ശേ​ഷം ക്യൂ​പ്സ്യൂ​ൾ ഘ​ട​ന​യി​ൽ ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​യ്ക്കു​ള്ളി​ൽ സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ ശ്ര​മം. മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത 432 ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 20 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്നാ​ണ് ക​സ്റ്റം​സ് ക​ണ​ക്കാ​ക്കു​ന്ന​ത്.