നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ റിക്കാര്‍ഡ് തീര്‍ത്ത് വിദര്‍ഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ വിദര്‍ഭ 73 റണ്‍സ് മാത്രമാണെടുത്തത്. എന്നാൽ രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിന്റെ എല്ലാവരേയും 54 റണ്‍സിന് അവർ പുറത്താക്കി.
രഞ്ജി ചരിത്രത്തില്‍ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് വിദര്‍ഭയുടേത്.
1948/49 സീസണില്‍ ഡല്‍ഹിക്കെതിരേ ബീഹാര്‍ തീര്‍ത്ത റിക്കാര്‍ഡാണ് വിദര്‍ഭ തിരുത്തിയത്. ഡല്‍ഹിക്കെതിരെ 78 റണ്‍സ് പ്രതിരോധിച്ചാണ് ബീഹാര്‍ അന്ന് വിജയിച്ചത്. ഡല്‍ഹിയെ അന്നവര്‍ 48 റണ്‍സിന് പുറത്താക്കിയിരുന്നു.
വിദര്‍ഭയ്ക്കായി സ്പിന്നര്‍ ആദിത്യ സര്‍വാത്തെ തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകള്‍ സ്വന്തമാക്കി.
സ്കോര്‍:
വിദര്‍ഭ: ഒന്നാം ഇന്നിംഗ്സ് -74, രണ്ടാം ഇന്നിംഗ്സ് - 254.
ഗുജറാത്ത്: ഒന്നാം ഇന്നിംഗ്സ് -256, രണ്ടാം ഇന്നിംഗ്സ് - 54.
രഞ്ജി ട്രോഫിയില്‍ റിക്കാര്‍ഡ് തീര്‍ത്ത് വിദര്‍ഭ; രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെതിരേ 73 റണ്‍സ് പ്രതിരോധിച്ചു
03:40 PM Jan 19, 2023 | Deepika.com