കൊച്ചി: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചകാര്യം മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. പദവി ആഗ്രഹിച്ചിരുന്നില്ല. ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം നോക്കാതെ ഒരുപാട് കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച്, കേരളത്തിന്റെ വികസനത്തിന് ഡല്‍ഹിയിലെ തന്റെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്വങ്ങള്‍ക്ക് വലുപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പദവി ആഗ്രഹിച്ചിരുന്നില്ല; ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുമെന്ന് കെ.വി.തോമസ്
01:50 PM Jan 19, 2023 | Deepika.com