കോട്ടയം: പാലാ നഗരസഭാ അധ്യക്ഷപദവി നഷ്ടപ്പെട്ടതില്‍ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ തന്നെ ചതിച്ചതാണെന്ന് പുളിക്കകണ്ടം പ്രതികരിച്ചു.
അണികളെ ബോധ്യപ്പെടുത്താനെങ്കിലും പാര്‍ട്ടി ഈ ചതിക്ക് കൂട്ടുനില്‍ക്കരുതായിരുന്നു. തെറ്റായ കീഴ്വഴക്കങ്ങളിലൂടെ ഉണ്ടായ തീരുമാനമാണിതെന്നും ഓടു പൊളിച്ച് കൗണ്‍സിലില്‍ വന്ന ആളല്ല താനെന്നും പുളിക്കകണ്ടം പറഞ്ഞു.
ഒരിയ്ക്കല്‍ തോറ്റ ജോസ്.കെ.മാണി ഇനി പാലായില്‍ മത്സരിക്കേണ്ടെന്ന് സിപിഎം പറഞ്ഞാന്‍ എന്ത് ചെയ്യുമെന്നും പുളിക്കകണ്ടം ചോദിച്ചു. കേരള നിയമസഭയിലും എംഎല്‍സി സംവിധാനം വേണമെന്ന് പ്രമേയം അവതരിപ്പിക്കുമെന്നും അല്ലെങ്കില്‍ ചിലര്‍ക്ക് നിയമസഭ കാണാന്‍ കഴിയില്ലെന്നും പുളിക്കകണ്ടം പരിഹസിച്ചു.
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ചതിച്ച ദിനം; കാലം മറുപടി നല്‍കുമെന്ന് പുളിക്കകണ്ടം
03:10 PM Jan 19, 2023 | Deepika.com