പീഡന ശ്രമം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

11:08 AM Jan 19, 2023 | Deepika.com
തൃശൂര്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.വി. വിനയരാജിനെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ അതിരപ്പിള്ളി പോലീസ് കേസെടുത്തു.