പാ​ലാ​യി​ല്‍ ക​റു​പ്പ​ണി​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി ബി​നു പു​ളി​ക്ക​ക​ണ്ടം

12:04 PM Jan 19, 2023 | Deepika.com
കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​റു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക​ണ്ടം. ഇ​ന്നു രാ​വി​ലെ 10.30ന് ​പാ​ലാ ന​ഗ​ര​സ​ഭ ഹാ​ളി​ലേ​ക്കാ​ണ് ക​റു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച് ബി​നു എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി​ട്ട​ല്ല ക​റു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച​ത്. ക​റു​ത്ത ഷ​ര്‍​ട്ടാ​ണ് കൈ​യി​ല്‍ കി​ട്ടി​യ​ത് അ​തു ധ​രി​ക്കു​ക​യാ​യി​രു​ന്നു. ക​റു​ത്ത ഷ​ര്‍​ട്ട് ധ​രി​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​ക്ക് എ​തി​ര്‍​പ്പി​ല്ല, വോ​ട്ടിം​ഗി​നു ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും ബി​നു ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ജോ​സ്.​കെ.​മാ​ണി​ക്ക് തു​റ​ന്ന ക​ത്ത് ന​ല്‍​കു​മെ​ന്നും ബി​നു പ്രതികരിച്ചു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എമ്മിന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് പു​ളി​ക്ക​ക​ണ്ട​ത്തെ ഒ​ഴി​വാ​ക്കി സി​പി​എം സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ ജോ​സി​ന്‍ ബി​നോ​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വെ​ള്ള വ​സ്ത്രം മാ​റി ക​റു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച് ബി​നു ന​ഗ​ര​സ​ഭ ഹാ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.