തിരുവനന്തപുരം: കുടുംബതര്‍ക്കത്തിനിടെ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭരതന്നൂര്‍ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഷീലയുടെ സഹോദരന് സത്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. അമ്മയുടെ സംരക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരന് ഷീലയെ ആക്രമിക്കുകയായിരുന്നു.
വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സ്ത്രീയുടെ കൈയ്ക്കും കാലിലും കഴുത്തിലും പരിക്കേറ്റു.
കുടുംബതർക്കം: സ്ത്രീയെ വെട്ടിപരിക്കേൽപ്പിച്ചു; സഹോദരന് കസ്റ്റഡിയിൽ
10:38 AM Jan 19, 2023 | Deepika.com